ന്യൂദല്‍ഹി: നാവിക സേനാ മേധാവിയായി അഡ്മിറല്‍ സുനില്‍ ലാംബ ചുമതലയേറ്റു. അഡ്മിറല്‍ ആര്.കെ. ധവാന് വിരമിക്കുന്ന ഒഴിവിലാണ് ലാംബയുടെ നിയമനം.
ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.
1978 ജനുവരി ഒന്നിനാണ് ലാംബ നാവിക സേനയില്‍ ചേര്‍ന്നത്. മുപ്പത്തെട്ടുകൊല്ലം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇദ്ദേഹം നിരവധി കമാന്‍ഡുകളില്‍ പ്രവര്‍ത്തിച്ചു. മൈന്‍ വാരിക്കപ്പലായ ഐഎന്‍എസ് കാക്കിനഡ, ഐഎന്‍എസ് ഹിമഗിരി തുടങ്ങിയ കപ്പലുകളുടെ ക്യാപ്ടനായും കമാന്‍ഡ് വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാടിന്റെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരമ വിശിഷ്ട സേവാമെഡലും അതിവിശിഷ്ട് സേവാ മെഡലും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. റീന ലാംബയാണ് ഭാര്യ. മകനും രണ്ട് പെണ്മക്കളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: