കുറിച്ചി: എംസിറോഡില്നിന്ന് കിഴക്കന്‍ പ്രദേശങ്ങളിലേക്ക് പോകുന്ന പ്രധാന റോഡായ മന്ദിരം-കേളന്‍കവല റോഡില്‍ വെള്ളക്കെട്ട്. ചെറിയ മഴയില്‍തന്നെ റോഡില്‍ വെള്ളം നിറയുന്നത് പതിവാണ്. വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യം ഇല്ലാതെ കെട്ടിക്കിടക്കുകയാണ് ഇവിടെ. ഇതുമൂലം കാല്‍നട യാത്രക്കാരാണ് ഏറെ കഷ്ടപ്പെടുന്നത്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിവെള്ളം തെറിക്കുന്നതും യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാകുന്നതും ഇവിടെ പതിവാണ്. ചില സ്ഥലങ്ങളില്‍ മഴ ഒഴിഞ്ഞാലും ആഴ്ചകളോളം വെള്ളം നിറഞ്ഞുനില്ക്കുന്ന സ്ഥിതിയാണ്. കുഴികള്‍കൊണ്ട് നിറഞ്ഞിരിക്കുന്ന വഴിയില്‍ വെള്ളം കെട്ടിനില്ക്കുന്നതുമൂലം നിരവധി ഇരുചക്രവാഹനയാത്രക്കാരാണ് ഇവിടെ അപകടത്തില്‍ പെടുന്നത്. അടിയന്തരമായി വേണ്ട നടപടികള്‍ ഉണ്ടാകണമെന്ന ശക്തമായ ആവശ്യം പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: