നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധം: ജസ്റ്റിസ് കെ. ടി. തോമസ്

Tuesday 31 May 2016 9:33 pm IST

കൂവപ്പള്ളി: നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് ജസ്റ്റിസ് കെ. ടി. തോമസ്. മണങ്ങല്ലൂര്‍ റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പതിനഞ്ചാമത് ഗ്രാമീണ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയില്‍ നിന്നും പ്രഗത്ഭരായ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി സന്നദ്ധ സംഘടനകള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മഹനീയമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് ജമാല്‍ പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ തേനംമാക്കല്‍, ജോസ് സി. കല്ലൂര്‍, സണ്ണി ജേക്കബ് എന്നിവര്‍ക്ക് പുരസ്‌ക്കാരവും നല്‍കി. അഡീഷണല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി. എം. മുഹമ്മദ് ജാ, ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം പി. എ. ഷെമീര്‍, പഞ്ചായത്തംഗം കൃഷ്ണകുമാരി ശശികുമാര്‍, ആന്‍സമ്മ തോമസ്, ടി. ഇ. നാസറുദ്ദീന്‍, ടി. കെ മുഹമ്മദ് ഇസ്മിയില്‍, അജിത് കടക്കയം, ഷെജി പാറയ്ക്കല്‍, ബിനു പാനാപ്പള്ളി, മേജര്‍ എം. ജി. വര്‍ഗീസ്, പോള്‍ മണ്ഡലം, വി. കെ. രാധാകൃഷ്ണന്‍, സെബാസ്റ്റിയന്‍ ചെമ്മരപ്പള്ളില്‍, ഇ. എം. കാസിം, പി. എ. നസീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.