സംസ്ഥാന സമ്മേളനം ഇന്ന് കണ്ണൂരില്‍ ആരംഭിക്കും

Tuesday 31 May 2016 9:50 pm IST

കണ്ണൂര്‍: കേരള സേ്റ്ററ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഇരുപത്തിനാലാം സംസ്ഥാന സമ്മേളനം നാളെ മുതല്‍ നാല് വരെ കണ്ണൂരില്‍ നടക്കുമെന്ന് യൂനിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടിന് കാലത്ത് പത്തിന് സാധുകല്യാണമണ്ഡപത്തില്‍ വെച്ച് പി.കെ.ശ്രീമതി എം പി സമ്മേളന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് മൂന്നിന് കാലത്ത് 11ന് പുത്തന്‍ സാമ്പത്തിക നയങ്ങളും പെന്‍ഷനും എന്ന വിഷയത്തിന്‍മേല്‍ നടക്കുന്ന സെമിനാര്‍ കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും. എ.കെ.രമേശ് വിഷയാവതരണം നടത്തും. പ്രൊഫ.കെ.കെ.സോമശേഖരന്‍ പ്രഭാഷണം നടത്തും. വൈകീട്ട് മൂന്നിന് നടക്കുന്ന ട്രേഡ് യൂണിയന്‍ സമ്മേളനം ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സാംസ്‌കാരിക രംഗത്തെ സമകാലീനപ്രശ്‌നം എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാര്‍ പ്രൊഫ എം.എം.നാരായണന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ പ്രകാശനം കെഎസ്എസ്പിയു സ്ഥാപക പ്രസിഡന്റ് ചിത്രന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കും. സാഹിത്യമത്സരവിജയികള്‍ക്കുള്ള സമ്മാനദാനം സി.പി.നാരായണന്‍ നമ്പ്യാര്‍ നിര്‍വഹിക്കും. ജൂണ്‍ നാലിന് വനിതാ സമ്മേളനം കാലത്ത് പത്തിന് കെ.റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് പ്രകടനത്തെ തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ എന്‍.സദാശിവന്‍ നായര്‍, ആര്‍.രഘുനാഥന്‍ നായര്‍, വി.പി.കൃഷ്ണപൊതുവാള്‍, പി.പ്രഭാകരന്‍, പി.വി.പത്മനാഭന്‍, കെ.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.