കണ്ണൂര്‍: കോഴിക്കോടന്‍ സംഘടിപ്പിക്കുന്ന നാലാമത് ഈത്തപഴമേള നാളെ ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തിലറിയിച്ചു. ചേമ്പര്‍ ഹാളില്‍ കാലത്ത് 11ന് ഡെപ്യൂട്ടി മേയര്‍ സി സമീര്‍ മേള ഉദ്ഘാടനം ചെയ്യും. കോര്പ്പറേഷന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന് ചടങ്ങില്‍ സംബന്ധിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അപൂര്‍വ്വ ഇനം ഈത്തപഴങ്ങളാണ് മേളയുടെ ആകര്‍ഷണം. സൗദി ജോര്‍ദ്ദാന്‍, ഇറാന്, ഒമാന്‍, യുഎഇ, അല്‍ജീരിയ, ടുണീഷ്യ, ഇറാഖ് എന്നിവിടങ്ങളിലെ സ്വാദേറിയ ഈത്തപഴങ്ങളാണ് മേളയിലെ പ്രധാന ഇനങ്ങള്‍. വിശുദ്ധ ഇൗത്തപഴം എന്നറിയപ്പെടുന്ന സൗദിയിലെ അല്‍-അജ്വ ഈത്തപ്പഴങ്ങളുടെ രാജാവായ മെഡ്ജോള്‍ എന്നിവയാണ് മേളയിലെ സൂപ്പര്‍താരങ്ങള്‍. ഇത് കൂടാതെ ഈത്തപഴം കൊണ്ടുള്ള അച്ചാര്‍, പായസം, ഹല്‍വ. ബിസ്ക്കറ്റ്, കേക്ക്, ചോക്ലേറ്റ് എന്നിവയും ലഭ്യമാണ്. ആയിരം മുതല്‍ ആറായിരം രൂപ വിലയുള്ള ഈത്തപ്പഴങ്ങളാണ് മേളയിലുണ്ടാവുക.മേളയില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം കോഴിക്കോട്ടെ സാന്ത്വനചികിത്സാ കേന്ദ്രത്തിന് സംഭാവനയായി നല്‍കും. പത്രസമ്മേളനത്തില്‍ ചെയര്മാന് എം.ഹാരിസ്, റസഖ് അല്‍വസല്‍, പി.പി.സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: