കണ്ണൂര്‍: വിജയ യാത്രയുടെ ഉദ്ഘാടനത്തിന് ബിജെപിയുടെയും സഹ സംഘടനകളുടെയും നേതൃ നിര മുഴുവന്‍ അണിനരിന്നു. പാര്‍ട്ടിയുടെ പ്രാരംഭകാല നേതാവ് കെ. ജി മാരാറുടെ ജീവിത ലക്ഷ്യം സാധിതമാക്കുന്നതിന്റെ ആവേശത്തിലായിരുന്നു നേതാക്കളും പ്രവര്‍ത്തകരും. ബിജെപിയ്ക്ക് സംസ്ഥാന നിയമനിര്‍മ്മാണ വേദിയില്‍ പങ്കാളിത്തം നേടിക്കൊടുക്കാന്‍ അടിസ്ഥാന പ്രവര്‍ത്തനങ്ങളിലൂടെ അടിത്തറയിട്ട മാരാര്ജിയ്ക്കുള്ള അര്ച്ചനകൂടിയായി ഇന്നലത്തെ പരിപാടി.
ഓ. രാജഗോപാല്‍ നയിക്കുന്ന യാത്രപാര്ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തപ്പോള്‍ ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ വി. മുരളീധരന്, സി.കെ. പത്മനാഭന്, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.ബി. ഗോപാലകൃഷ്ണന്, സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പ്രകാശ്ബാബു,
മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി. സംഗീത, ബിജെപി ദേശീയ സമിതിയംഗങ്ങളായ പി.കെ.വേലായുധന്, എ.പി.പത്മിനി ടീച്ചര്‍, സംസ്ഥാന സമിതിയംഗങ്ങളായ കെ.രഞ്ചിത്ത്, എ.ദാമോദരന്‍, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്, ബിജെപി കാസര്‍കോഡ് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്, ബിഡെജെഎസ് കേന്ദ്ര കമ്മിറ്റിയംഗം അരയാക്കണ്ടി സന്തോഷ്, ജില്ലാ പ്രസിഡണ്ട് വി.പി.ദാസന്,
കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം ജില്ലാ പ്രസിഡണ്ട് വര്‍ക്കിവട്ടപ്പാറ, ജെഎസ്എസ് രാജന്‍ബാബു വിഭാഗം ജില്ലാ പ്രസിഡണ്ട് ദാസന്പാലപ്പളളി, ലോക്ജനശക്തി സംസ്ഥാന സമിതിയംഗം സതീഷ് ചന്ദ്രന് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: