വിജയ യാത്രയ്ക്ക് കോഴിക്കോട്ട് സ്വീകരണം

Tuesday 31 May 2016 10:19 pm IST

കോഴിക്കോട്: ഓ. രാജഗോപാല്‍ നയിക്കുന്ന വിജയ യാത്രക്ക് കോഴിക്കോട് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. വടകര പുതിയ ബസ് സ്റ്റാന്റ് പരിസരം, കോഴിക്കോട് സ്‌നേഹാഞ്ജലി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സ്വീകരണം ഒരുക്കിയത്. സ്‌നേഹാഞ്ജലിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മുതിര്‍ന്ന നേതാക്കളായ അഹല്യാശങ്കര്‍, പി. കെ. കൃഷ്ണദാസ്, അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, കെ.പി. ശ്രീശന്‍, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, പി. സി. മോഹനന്‍ മാസ്റ്റര്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് മെഹബൂബ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരിപാമ്പനാല്‍, സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ്‌സുരേഷ്ബാബു, ജെഎസ്എസ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തെ വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഒരുക്കിയ സ്വീകരണത്തിനു ശേഷമാണ് യാത്ര കോഴിക്കോട് നഗരത്തില്‍ എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.