കോട്ടക്കല്‍ (മലപ്പുറം): മാതൃഭൂമി പത്രത്തിന്റെ കോട്ടക്കല്‍ പാലത്തറയിലുള്ള യൂണിറ്റ് ഓഫീസിന് നേരെ ആക്രമണം. സംഘം ചേര്‍ന്നെത്തിയവര്‍ ഓഫീസിന് നേരെ കല്ലെറിയുകയും ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഫോട്ടോഗ്രാഫര്‍ സാജന്.വി.നമ്പ്യാരെ മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം പാലത്തറയില് സ്വകാര്യ ബസ് ബൈക്കുകളിലിടിച്ച് അപകടം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ദേശീയ ഉപരോധിക്കുകയും ബസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. ബസ് തകര്‍ക്കുന്ന ചിത്രം മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് ആക്രമണമെന്ന് പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സാജന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: