പാനൂര്‍: അണിയാരം ധനശ്രീ ശ്രീ ദുര്‍ഗ്ഗാ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ സംഘാംഗങ്ങളുടെ മക്കള്‍ക്കുള്ള അനുമോദനവും ഉപഹാര വിതരണവും അണിയാരം കിഴക്കേമഠത്തില്‍ വച്ച് നടന്നു. അണിയാരം എന്‍എസ്എസ് കരയോഗം സെക്രട്ടറി പി.പി.രാമചന്ദ്രന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൃഷ്ണാ ബിജോയ്, കിരണ്‍.എസ്.ബാബു എന്നിവര്‍ക്കുള്ള ഉപഹാരവും ക്യാഷ് അവാര്‍ഡും അണിയാരം എന്‍എസ്എസ് വനിതാസമാജം സെക്രട്ടറി സജിതാധര്മ്മേഷ് ചടങ്ങില്‍ വച്ച് വിതരണം ചെയ്തു.പി.സംഗീത അധ്യക്ഷത വഹിച്ചു. കെ.കമലാക്ഷി, ബിജോയ് പെരിങ്ങത്തുര്‍, ബിന്ദു എന്നിവര്‍ സംസാരിച്ചു. പി.പി.രാജശ്രീ സ്വാഗതവും പി.പി. സിന്ധു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: