ഇരിട്ടി: കര്‍ണ്ണാടകയില്‍ നിന്നും ബസ്സില്‍ കടത്തുകയായിരുന്ന 23 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ കിളിയന്തറയിലെ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് പിടികൂടി. ചൊവ്വാഴ്ച രാവിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവ പിടികൂടിയത്. വീരാജ്പേട്ട ഭാഗത്തുനിന്നും കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണ്ണാടക കെഎസ്ആര്‍ടിസിയുടെ പിന് സീറ്റിനടിയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. കേരളത്തില്‍ നിരോധനമുള്ള ഹാന്‍സ് ഉള്‍പ്പെടെയുള്ള പാന്‍ മസാലകളായിരുന്നു ഇവ. എന്നാല്‍ ഇത് കടത്തിയ ആള് ആരെന്നു കണ്ടെത്താനായിട്ടില്ല.
എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ അസീസിനെ കൂടാതെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പ്രേമരാജന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.പി.വിജയന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ജലീഷ്, പി.ടി.അജിത്ത്, ബാബു ജയേഷ് എന്നിവരും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: