തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക് സംഘ് സര്‍സംഘ ചാലക് മോഹന്‍ഭാഗവത് തിരുവനന്തപുരത്തെത്തി. തമിഴ്നാട്ടിലെ സംഘ പരിപാടിയില്‍ സംബന്ധിക്കുന്നതിനുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആസ്ഥാനമായ സംസ്കൃതി ഭവനിലെത്തിയ മോഹന്‍ഭാഗവത് അവിടെ പ്രതിഷ്ഠിച്ചിട്ടുള്ള സ്വാമി വിവേകാനന്ദന് ശയിച്ച ശിലാമഞ്ചത്തില് പുഷ്പാര്‍ച്ചന നടത്തി. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്, ആര്.എസ്.എസ് ക്ഷേത്രീയ പ്രചാരക് എസ്.സേതുമാധവന്, ക്ഷേത്രീയ കാര്യവാഹ് എ.ആര്.മോഹന്‍ തുടങ്ങിയവരും സര്സംഘചാലകിനൊപ്പമുണ്ടായിരുന്നു. ഇന്ന് അദ്ദേഹം തമിഴ്നാട്ടിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: