മേജര്‍ രവിക്കെതിരായ അതിക്രമം അപലപനീയം: കുമ്മനം

Tuesday 31 May 2016 5:15 pm IST

തിരുവനന്തപുരം: മേജര്‍ രവിക്കെതിരെ അടൂരില്‍ സി പി എം നടത്തിയ കയ്യേറ്റം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സാംസ്‌ക്കാരിക പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മേജര്‍ രവിയെ കാരണമൊന്നുമില്ലാതെ തടയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, മാനവികത ഒക്കെ സംരക്ഷിക്കുന്നത് അവകാശമെന്ന് വീരവാദം മുഴക്കുന്ന കമ്മ്യുണിസ്റ്റുകളുടെ കപടമുഖമാണ് ഇതിലൂടെ പുറത്താകുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടിയ സൈനികനും ലക്ഷക്കണക്കിന് മലയാളികളില്‍ ദേശസ്‌നേഹത്തിന്റെ സന്ദേശം പകര്‍ന്ന സിനിമാസംവിധായകനുമാണ് മേജര്‍ രവി. അദ്ദേഹത്തിനെതിരെ ആക്രമണം നടത്തിയതെന്തിനെന്ന് പറയാന്‍ സിപിഎം നേതൃത്വം തയ്യാറാകണം. സാംസ്‌ക്കാരിക നേതാക്കള്‍ എന്ന് സ്വയം അഭിമാനിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിശബ്ദതയും അപലപനീയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.