തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയാകാന്‍ താന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നു നിയുക്ത സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ തീരുമാനങ്ങള്‍ അനുസരിക്കും. പോലീസില്‍ സിബിഐ മോഡല്‍ അന്വേഷണ സംവിധാനം കൊണ്ടുവരും. സേനയെ അഴിമതിവിമുക്തമാക്കും.
ജിഷ വധക്കേസ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട കേസുകളില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കും. സേനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നു. ശാസ്ത്രീയമായ തരത്തില്‍ അന്വേഷണങ്ങള്‍ നടത്തുന്നതിലാണു വിശ്വസിക്കുന്നത്. അതുകൊണ്ടാണു സിബിഐ മോഡല്‍ അന്വേഷണത്തില്‍ വിശ്വസിക്കുന്നത്. കേസുകളില്‍ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് വേണ്ടത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പോസ്റ്റില്‍ ജോലി ചെയ്യുക എന്നതു ഉദ്യോഗസ്ഥന്റെ ചുമതലയാണെന്നും ബെഹ്റ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: