തിരുവനന്തപുരം: പുതിയ സ്ഥാനം സന്ദേശം നല്കുന്നതാണെന്നു നിയുക്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആ സന്ദേശം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോടു പ്രതികരിച്ചു.
സ്ഥാനമേറ്റ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. വിജിലന്‍സ് എഡിജിപി ആയിരിക്കെ പാറ്റൂര്‍ ഭൂമി കൈയേറ്റ കേസിലടക്കം ജേക്കബ് തോമസ് കൈക്കൊണ്ട നിലപാടുകള്‍ യുഡിഎഫ് സര്‍ക്കാരിന് തലവേദനയായിരുന്നു.
ഇതിനെത്തുടര്‍ന്ന് ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്കി ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചു. എന്നാല്‍ വന്‍കിട നിര്‍മ്മാണങ്ങള്‍ക്കു സുരക്ഷാ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടു കര്‍ശന നിലപാടെടുത്തതോടെ ജേക്കബ് തോമസിനെ ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തു നിന്നും മാറ്റി.
പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ എംഡി ആയിട്ടായിരുന്നു നിയമനം. ഇതിനെതിരെ പരസ്യമായി രംഗത്തുവന്ന് ജേക്കബ് തോമസ് യുഡിഎഫ് സര്‍ക്കാറിനു തലവേദന സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: