തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വഴിപാട് നിരക്ക് കുത്തനെ കൂട്ടി

Tuesday 31 May 2016 11:21 pm IST

തിരുവനന്തപുരം: വിശ്വാസികളെ കൊള്ളയടിക്കാനുറച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ വഴിപാടുകളുടെ നിരക്ക് കുത്തനെ കൂട്ടി. ഇന്ന് പ്രാബല്യത്തില്‍ വരും. 200 മുതല്‍ 300 ശതമാനം വരെയാണ് വര്‍ദ്ധന. പ്രസാദം ലഭിക്കാന്‍ വഴിപാട്ടുകാര്‍ വാഴയിലയും വഴിപാട് സാധനങ്ങളും കൊണ്ടുവരേണ്ടിവരും. 450 രൂപ ഈടാക്കിയിരുന്ന കളഭാഭിഷേകത്തിന് ഇനി 13,000 രൂപ നല്‍കേണ്ടി വരും. ബ്രാക്കറ്റില്‍ പഴയ നിരക്ക്. ചന്ദനാഭിഷേകം 500 രൂപ (100) പുഷ്പാഭിഷേകം 1,000 (450). ലക്ഷാര്‍ച്ചന രസീത് 25,000 (1000). പാല്‍പ്പായസത്തിനും ശര്‍ക്കരപ്പായസത്തിനും നിരക്ക് വര്‍ധിപ്പിച്ചു. പാല്‍പ്പായസം ലിറ്ററിന് 40 രൂപയാക്കി (25). ഇടിച്ചുപിഴിഞ്ഞ് പായസത്തിന് 45 രൂപയും ചതൃശ്ശതത്തിന് 7,500 രൂപയും ഇനി നല്‍കണം. ശതകലശയ്ക്ക് പൂജയ്ക്ക് 1,750 രൂപ (750). കലശപൂജയ്ക്ക് 800 രൂപ(225). കെട്ടുനിറയ്ക്ക് 225 രൂപയാക്കി. 25 രൂപയുടെ വിദ്യാരംഭം നിരക്ക് ഇരട്ടിയാക്കി. വാഹനങ്ങളുടെ താക്കോല്‍ പൂജിക്കാന്‍ 15 രൂപയായിരുന്നത് 100 രൂപയാക്കി. വിവാഹം 750 രൂപയായിരുന്നത് 1,100 രൂപയാക്കി. ക്ഷേത്രങ്ങളിലെ പ്രതിദിന ചെലവ് നിലവിലുള്ളതില്‍ കൂടരുതെന്നാണ് ഉത്തരവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.