നവാസ് ഷെരീഫ് സുഖം പ്രാപിക്കുന്നു

Wednesday 1 June 2016 11:19 am IST

ഇസ്‌ലാമാബാദ്: ലണ്ടനില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സുഖം പ്രാപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബ വൃത്തങ്ങള്‍ വ്യക്തമാക്കി. ഷെരീഫിന്റെ മകളാണ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് വ്യക്തമാക്കിയത്. നാലു മണിക്കൂര്‍ നീണ്ടു നിന്ന് ശസ്ത്രക്രിയക്കു ശേഷം ഷെരീഫിനെ ഐസിയുവിലേക്കു മാറ്റിയെന്നു അദ്ദേഹത്തിന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയക്കു വിധേയനാകുന്നതിനു മുന്‍പ് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ലോക നേതാക്കള്‍ ഷെരീഫിന് വേഗത്തിലുള്ള തിരിച്ചുവരവ് ആശംസിച്ചത് വാര്‍ത്തയായിരുന്നു. ശസ്ത്രക്രിയക്കു മുന്‍പ്, തിങ്കളാഴ്ച്ച ലണ്ടനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത പാക് പ്രധാനമന്ത്രി 2016-17 വര്‍ഷത്തെ ബജറ്റിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.