നാദാപുരം: ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. കൈവേലി കായക്കൂല്‍ ഭജന മഠത്തിന് സമീപം താമസിക്കുന്ന അജീഷിന്റെ ഭാര്യ നിഷയെ (27 ) യാണ് കഴിഞ്ഞ ദിവസംവീട്ടില് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ആറുമാസം മുമ്പാണ് പുല്‍പ്പള്ളി സ്വദേശിനിയായ നിഷയും അജീഷും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് നിഷയുമായി ഇയാള്‍ വഴക്കിടുക പതിവായിരുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ പോലീസ് എത്തുന്നതിനു മുമ്പേ ആശുപത്രിയില്‍ എത്തിച്ചതും ഭര്‍തൃവീട്ടുകാര്‍ ആരും കൂടെപ്പോകാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ യുവതിയെ ഭര്‍ത്താവ് വീടിനടുത്തുള്ള വഴിയില്‍ വെച്ച് മര്‍ദ്ദിച്ചതായും പരാതിയുണ്ട്. വടകര തഹസില്‍ദാരുടെ നേതൃത്വത്തില്‍ കുറ്റിയാടി ആശുപത്രിയില്‍ വെച്ച് ഇന്‍ക്വസ്റ്റ് നടത്തി കോഴിക്കോ ടു മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതിനു ശേഷം മൃതദേഹം സ്വദേശമായ പുല്‍പ്പള്ളിയിലേക്ക് കൊണ്ടുപോയി. പുല്‍പ്പള്ളി ചാമപ്പാറ ശശിമല കലവനക്കുന്നേല് തങ്കച്ചന്റെയും രാജമ്മയുടെയും മകളാണ് നിഷ. അഭിലാഷ്, നിഷാദ്, എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: