കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് കൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഉമയനല്ലൂര്‍ നടുവിലക്കര മല്ലശേരിവീട്ടില് അഭിലാഷിനെതിരെ ബിജെപി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
മയ്യനാട് നോര്‍ത്ത് പഞ്ചായത്ത് സമിതി സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ചു. സര്‍ക്കാര്‍ ജീവനക്കാരന് കൂടിയായ പ്രതി പൊതുഖജനാവിലെ പണം പറ്റി ജീവിക്കുകയും ദേശവിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണെന്ന് ബിജെപി നേതാക്കളായ ബിനു, ഷാജി, മണിക്കുട്ടന്, രഞ്ചിത് എന്നിവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: