ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

Wednesday 1 June 2016 1:23 pm IST

കൊല്ലം: റവന്യൂ വകുപ്പില്‍ ഇന്നലെ സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കളക്‌ട്രേറ്റില്‍ യാത്രയയപ്പ് നല്‍കി. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ ഉദ്ഘാടനം ചെയ്തു. എംഡിഎം പി.എസ്.സ്വര്‍ണമ്മ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (എല്‍എഎന്‍എച്ച്) ആര്‍.വിജയകുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ പ്രദീപ് താമരക്കുടി, സ്‌പെഷ്യല്‍ തഹസീല്‍ദാല്‍ (എന്‍എഎന്‍എച്ച്) എസ്.ലംബോധരന്‍പിള്ള, പത്തനാപുരം അഡീഷണല്‍ തഹസീല്‍ദാര്‍ ആര്‍.മധുസൂദനന്‍പിള്ള, സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (കെഎംഎംഎല്‍, ചവറ) പി സാഹു, സീനിയര്‍ സൂപ്രണ്ട് (ആര്‍ഡിഒ, കൊല്ലം) ജി.ബാബുരാജ്, ഫെയര്‍കോപ്പി സൂപ്രണ്ട് എന്‍.രാധാകൃഷ്ണന്‍നായര്‍, ജൂനിയര്‍ സൂപ്രണ്ട് (ആര്‍ആര്‍ വിഭാഗം) സി.ഉഷാകുമാരി, സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റുമാരായ കെ.ഇ.ജോഷ്വ, എല്‍.സുധര്‍മ്മ എിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ജില്ലാ കളക്ടര്‍ ഇവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ ബി.ചന്ദ്രിക, പി.എ.രാജേശ്വരി, ജെ.ദേവദാസ്, ഫിനാന്‍സ് ഓഫീസര്‍ എം.ഗീതാമണിയമ്മ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എം.തോമസ്‌കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍.ചിത്ര സ്വാഗതവും നിര്‍മല്‍കുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.