കുളത്തൂപ്പുഴ: മൂന്നരവര്‍ഷമായി തുടരുന്ന അരിപ്പഭൂസമരത്തെ പിന്തുണച്ച ഇടതുമുന്നണി അധികാരത്തിലെത്തിയ പശ്ചാത്തലത്തില്‍ ഭൂപ്രശ്നം പരിഹരിക്കുമെന്ന വാഗ്ദാനം പാലിക്കണമെന്ന് ആദിവാസി ദലിത് മുന്നേറ്റസമിതി പ്രസിഡന്റും സമരനേതാവുമായ ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലിരിക്കെ അരിപ്പഭൂമി സന്ദര്‍ശിച്ച വി.എസ്.അച്യുതാനന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ഇടതുനേതാക്കളും വാഗ്ദാനം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ അരിപ്പഭൂപ്രശ്നപരിഹാര പാക്കേജ് ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അരിപ്പ സമരവേദിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.ശശി അധ്യക്ഷത വഹിച്ചു. തെക്കടം സുദര്ശന്, സുരേഷ് മഞ്ഞപ്പാറ, രതീഷ് ടി, ശ്രീധരന്‍പിള്ള, തുളസി, അജയന്, ഗോപാലകൃഷ്ണന്, സുരേഷ് കിളിമാനൂര്‍, രമേശ്ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: