തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ വിഎസ് അച്യുതാനന്ദന്.
പിണറായി വിജയന്റെ പ്രസ്താവന ആശങ്കയുളവാക്കിയെന്ന് വിഎസ് പറഞ്ഞു. പിണറായിയുടെ പ്രസ്താവന ഇടതുമുന്നണി നിലപാടിന് വിരുദ്ധമാണ്. പാര്‍ട്ടി സെക്രട്ടറിയേറ്റ് ഇതു സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ച നടത്തിയോന്ന് തനിക്കറിയില്ലെന്നും വിഎസ് വ്യക്തമാക്കി.
എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് ഈ കാര്യത്തില്‍ വ്യക്തത വരുത്തണം. ഈ കാര്യം ആവശ്യപ്പെട്ട് വിഎസ് കോടിയേരിക്ക് കത്ത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: