വിജയികള്‍ക്ക് ജന്മഭൂമിയുടെ ആദരം

Wednesday 1 June 2016 1:46 pm IST

മലപ്പുറം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ജന്മഭൂമി അനുമോദിച്ചു. മലപ്പുറത്ത് നടന്ന ജില്ലാ ഏജന്റ് മീറ്റിലാണ് അനുമോദന ചടങ്ങ് നടന്നത്. ജന്മഭൂമി ഏജന്റുമാരുടെ മക്കളും കൂടാതെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. യൂണിറ്റ് മാനേജര്‍ വിപിന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സുമേഷ്, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ.സുരേന്ദ്രന്‍, കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍, സര്‍ക്കുലേഷന്‍ ഇന്‍ചാര്‍ജ്ജ് ബൈജു, മുതിര്‍ന്ന ഏജന്റ് കെ.മാധവന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.