മുംബൈ: പ്രശസ്ത ബോളിവുഡ് ഹാസ്യനടന് റസാഖ് ഖാന് അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 ന് ബാന്ദ്രയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
നെഞ്ചുവേദനയെ തുടര്‍ന്ന് അടുത്തുള്ള ഹോളി ഫാമിലി ഹോസ്പിറ്റലില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന്. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രശസ്തി നേടിയ റസാക് ഖാന് നിഞ്ച ചാച്ച എന്നയിരുന്നു അറിയപ്പെട്ടിരുന്നത്.
90കളുടെ ആദ്യത്തില്‍ വെള്ളിത്തിരയില്‍ എത്തിയ അദ്ദേഹം രൂപ്കി റാണി ചോറോന്‍ കാ രാജ, മോഹ്റ, രാജാ ഹിന്ദുസ്ഥാനി, പ്യാര് കിയാതൊ ഡര്‍ണാ ക്യാ, ബാദ്ഷാ, ഹേരാ ഫെരി തുടങ്ങി 90 ലേറെ ചിത്രങ്ങളില്‍ ഹാസ്യ കഥാപാത്രങ്ങളെ അവതിരിപ്പിച്ചിട്ടുണ്ട്.
അവസാന നാളുകളില്‍ മിനിസ്ക്രീനിലൂടെ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തി. ആര്‍കെ ലക്ഷ്മണ് കി ദുനിയ, ചമത്കാര്‍ എന്നി ടെലിവിഷന്‍ പരമ്പരകളിലും പ്രത്യക്ഷപ്പെട്ടു. ക്യാ കൂള്‍ ഹേ ഹം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: