നമ്മള് ധ്യാനിക്കും അതുകഴിഞ്ഞാല്‍ ഉടന്‍ തന്നെചാടി എഴുന്നേറ്റ് ലൗകിക കാര്യങ്ങള്‍ സംസാരിക്കും. അത് ദിവസം മുഴുവന്‍ ജോലിചെയ്ത് കിട്ടിയ പണം കൊണ്ട് കള്ളുകുടിച്ചു കളയുന്നത് പോലെയാണ്. എണ്ണതേച്ച് ഉടനെ കുളിച്ചാല്‍ അത് ശരീരത്തില്‍ പിടിക്കില്ലല്ലോ? ധ്യാനത്തിന് ശേഷം പത്തുമിനിറ്റെങ്കിലും ഏകാന്തതകൊടുക്കണം.
എങ്കിലേ അതിന്റെ ഗുണം നമുക്ക് ലഭിക്കുകയുള്ളൂ. അങ്ങനെ ചെയ്യാത്തതുകൊണ്ട് അതിന്റെ രുചി നമുക്കറിയാതെ പോകുന്നു. പായസത്തിന്റെ കൂടെ ചോറും കറിയും ഇട്ടുകഴിച്ചാല് പായസത്തിന്റെ രുചി നമുക്ക് സാധിക്കാതെ വരുന്നു.
എങ്കിലും പായസം അതിന്റെ കൂടെ ഉണ്ടായിരുന്നു വല്ലോ നമ്മള് ലൗകികജോലികള്ചെയ്യുന്നവരല്ലേ? അപ്പോള്‍ മനസ്സില്‍ കൂടുതലും പ്രാപഞ്ചിക കാര്യങ്ങള്‍ ആയതുകൊണ്ട് സാധനയുടെ മഹത്വം നമുക്കറിയാതെ പോകുന്നു. ഏതായാലും അതിന്റെ ഗുണം മക്കളിലുണ്ടായിരിക്കും ശ്രദ്ധയോടെ സാധന ചെയ്താല്‍മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: