നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ലോറിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

Wednesday 1 June 2016 8:38 pm IST

തുറവൂര്‍: നിറുത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ തടി കയറ്റി വന്ന ലോറിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ലോറി ഡ്രൈവര്‍മാരായ ബിജു, അജയകുമാര്‍ പട്ടണക്കാട് സ്വദേശി സുശീല്‍(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദേശീയപാതയില്‍ പൊന്നാംവെളി ബസ്‌സ്റ്റോപ്പില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ്‌സ്റ്റോപ്പില്‍ നിറുത്തി ആളെയിറക്കുമ്പോഴായിരുന്നു തടി കയറ്റി വന്ന ലോറി ഇടിച്ചു കയറിയത്. പരിക്കേറ്റവരെ ചേര്‍ത്തല താലൂക്കാശുപത്രില്‍ പ്രവേശിപ്പിച്ചു പട്ടണക്കാട് പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.