പട്ടിക വിഭാഗക്കാര്‍ക്ക് സിവില്‍ സര്‍വ്വീസ് പരിശീലനം

Wednesday 1 June 2016 9:10 pm IST

കണ്ണൂര്‍: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് മണ്ണന്തല്ല അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസസ് എക്‌സാമിനേഷന്‍ ട്രെയിനിങ്ങ് സൊസൈറ്റിയില്‍ സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിനായി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാനത്തിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 30 പേര്‍ക്കാണ് പരിശീലനം. പരമാവധി 9 സീറ്റുകളില്‍ വരെ പട്ടികവര്‍ഗ വിഭാഗത്തിലുളളവര്‍ക്ക് പ്രവേശനം നല്‍കും. അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 2016 ആഗസ്ത് ഒന്നിന് 20-36 വയസ്. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ംംം.ശരലെെേ.ീൃഴ ല്‍ നിന്നും ലഭിക്കും. ംംം.ശരലെെേ.ീൃഴ മുഖേന ഓണ്‍ലൈനായും അപേക്ഷിക്കാം. പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസസ് എക്‌സാമിനേഷന്‍ ട്രെയിനിങ്ങ് സൊസൈറ്റി, ഗ്രൗണ്ട് ഫ്‌ളോര്‍, അംബേദ്കര്‍ ഭവന്‍, ഗവ.പ്രസ്സിന് സമീപം, മണ്ണന്തല, തിരുവനന്തപുരം-695015 എന്ന വിലാസത്തില്‍ ജൂണ്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:8547958889.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.