മട്ടന്നൂര്‍: ബിജെപിയുടെ ആഭിമുഖ്യത്തില്‍ കിളിയങ്ങാട് പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എല്‍പി, യുപി, യുകെജി, എല്‍കെജി വിദ്യാര്‍ത്ഥികളായ മുന്നൂറോളം പേര്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ആര്‍എസ്എസ് മട്ടന്നൂര്‍ താലൂക്ക് സംഘചാലക് സി.ബാലഗോപാലന് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. എ.ഇ.സജു അധ്യക്ഷത വഹിച്ചു. പി.പി.കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ ആദരിക്കല്‍ ചടങ്ങ് നടത്തി. എം.ഷിജു, രാഹുല്‍, സി.വി.രാജീവന് എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍: ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ കീഴിലുള്ള നവജീവനം സൗജന്യ ഡയാലിസിസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ബാഗ്, നോട്ട് ബുക്കുകള്‍, കുട എന്നിവ വിതരണം ചെയ്തു. കെ.സി.ഷിജു, സി.വേലായുധന് മാസ്റ്റര്‍, സി.സനൂപ്, വി.കെ.ബിനോയ്, പി.കെ.പ്രേമരാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: