ആലിംഗന പുഷ്പാഞ്ജലി 5ന് രേവതി ആരാധന; കൊട്ടിയൂരില്‍ വന്‍ഭക്തജനത്തിരക്ക്

Thursday 2 June 2016 9:43 am IST

കൊട്ടിയൂര്‍: രേവതി ആരാധനാ നാളായ ഇന്നലെ കൊട്ടിയൂരില്‍ വന്‍ഭക്തജനത്തിരക്ക്. വൈശാഖ മഹോത്സവ നാളുകളിലെരണ്ടാമത്തെ ആരാധനയാണ് രേവതി ആരാധന. ആരാധനയോടനുബന്ധിച്ച് ദൈനംദിന ചടങ്ങുകള്‍ക്ക് പുറമേ ആരാധനയൂട്ട്, പൊന്നിന്‍ശീവേലി, നവകത്തോട് കൂടിയുള്ള പാലമൃത് അഭിഷേകം എന്നിവയുമുണ്ടായിരുന്നു. ദര്‍ശനപുണ്യം തേടി പതിനായിരങ്ങളാണ് ഇന്നലെ കൊട്ടിയൂരിലെത്തിയത്. ഇതിലേറെ പേരും കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്. കോവിലകത്തും ഭണ്ഡാര വാതുക്കലും ആരാധനയൂട്ടും നടന്നു. 5ന് നടക്കുന്ന രോഹിണി ആരാധനയാണ് ഇനിയുള്ള പ്രധാന ചടങ്ങ്. ആരാധനയില്‍ മൂന്നാമത്തേതായ രോഹിണി ആരാധനക്ക് ആലിംഗന പുഷ്പാഞ്ജലി, ദേവസദ്യയും, വാള്‍വരവും ഉണ്ടായിരിക്കും. 6ന് തിരുവാതിര ചതുശ്ശതം, 7ന് പുണര്‍തം ചതുശ്ശതം, 9ന് ആയില്യം ചതുശ്ശതം, 11ന് മകം കലശംവരവ്, 14ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിവയും നടക്കും. 15ന് നടക്കുന്ന തൃക്കലശാട്ടം എന്ന ചടങ്ങോടെ ഉത്സവം സമാപിക്കും. മകം കലംവരവിന് ശേഷം സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂരില്‍ പ്രവേശനമുണ്ടായിരിക്കില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.