തിരുവനന്തപുരം: അറുപതാമത് സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 3, 4 തീയതികളില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടക്കും. പുരുഷ, വനിതാ വിഭാഗങ്ങളിലായി 44 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെ ഓവറോള്‍ ചാമ്പ്യന്മാരായ പാലക്കാട്, രണ്ടാം സ്ഥാനക്കാരായ കോട്ടയം, മൂന്നാം സ്ഥാനക്കാരായ എറണാകുളം എന്നീ ടീമുകളടക്കം എല്ലാ ജില്ലാ ടീമുകളും മത്സരത്തില്‍ പങ്കെടുക്കും.
ജൂണ്‍ 28 മുതല്‍ ജൂലൈ 2 വരെ ഹൈദരാബാദില്‍ നടക്കുന്ന 56-ാമത് ദേശീയ സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ ഈ മത്സരങ്ങളിലെ പ്രകടനവും കൂടി കണക്കിലെടുത്താണ് തെരഞ്ഞെടുക്കുന്നത്. രാവിലെ 6.15ന് പുരുഷ വിഭാഗം 10,000 മീറ്റര്‍ മത്സരത്തോടെ ചാമ്പ്യന്‍ഷിപ്പ് ഇനങ്ങള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: