ആലപ്പുഴ: ജില്ലാ ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്) വാര്‍ഷിക സമ്മേളനം ബിഎംഎസ് ജില്ലാ കാര്യാലയത്തില്‍ നടന്നു. ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഷോപ്പുമേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ യാതൊന്നും ചെയ്തിട്ടില്ല. ഇനിയും അവഗണന തുടര്‍ന്നാല്‍ ബിഎംഎസ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അഡ്വ. വി.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഷോപ്സ് യൂണിയന് ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജി. ചന്ദ്രമോഹനന് സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയ്, ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി അനിയന് സ്വാമിചിറ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. വി.എസ്. രാജേഷ് (പ്രസിഡന്റ്), മഞ്ജു, രാധാകൃഷ്ണന് (വൈസ് പ്രസിഡന്റുമാര്‍), ബിനീഷ് ബോയ് (ജനറല്‍ സെക്രട്ടറി), സന്തോഷ് ആര്. പ്രശാന്തന്, രതീഷ് (സെക്രട്ടറിമാര്‍), ജി. ഗോപകുമാര്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: