കോട്ടയം: ക്ഷീര മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന കാലിത്തീറ്റയുടെ വിലക്കയറ്റം പോലെയുള്ള പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടനടി പരിഹാരം കാണണമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്.മുരളീധരന് പറഞ്ഞു. ക്ഷീരകര്‍ഷക ദിനത്തില്‍ കോട്ടയം മികച്ച കര്‍ഷക ശോഭനകുമാരി പൂഞ്ചായിലിനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ കീരനാട്ട്, കിടങ്ങൂര്‍ സുബ്രഹ്മണ്യന്, ജില്ലാ സെക്രട്ടറി റെജി പൊടിപാറ, ആര്.ഗോപാലകൃഷ്ണന്, കുമ്മനം രവി, വി.എന്‍.രാമചന്ദ്രന്, ബിനീഷ് ജനാര്ദ്ദനന്, ബാലകൃഷ്ണന് പാലാ, മറ്റം രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: