മധുരയിലെ തിരുമംഗലത്തിനു സമീപം നക്കലകോട്ടൈയില് വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ടു 12 പേര് മരിച്ചു.തേവാരത്തു നിന്നു തൂത്തുകുടിയിലേയ്ക്കു പോയ വിവാഹസംഘത്തിന്റെ വാന്‍ നിയന്ത്രണം വിട്ടു പുഴയിലേക്കു മറിയുകയായിരുന്നു. അപകട കാരണം വ്യക്തമല്ല.പുഴയില്‍ ആഴത്തില്‍ മുങ്ങിയ വാഹനത്തില്‍ കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നതായി സംശയം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: