കോട്ടയം: ജില്ലയിലെ 95249 കന്നുകാലികള്‍ക്ക് നാളെ 20-ാം റൗണ്ട് ഗോരക്ഷാ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ എഡിസിപി പദ്ധതി പ്രകാരമാണ് കുത്തിവയ്പ്പ് നടത്തുന്നത്. നാളെ മുതല്‍ 21 ദിവസങ്ങളിലായി നടക്കുന്ന വാക്സിനേഷനില്‍ ജില്ലയിലെ 77 മൃഗാശുപത്രികളില്‍ നിന്നും 129 സ്ക്വാഡുകള്‍ പ്രതിരോധ കുത്തിവെപ്പില്‍ പങ്കെടുക്കും. ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറും ഒരു അറ്റന്‍ഡറും ഉള്‍പ്പെടുന്നതാണ് ഒരു വാക്സിനേഷന് സ്ക്വാഡ്. സ്ക്വാഡുകള്‍ വീടുവീടാന്തരം സന്ദര്‍ശനം നടത്തി മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തും. 3 മാസത്തിനുള്ളില്‍ താഴെപ്രായം വരുന്ന കന്നുകുട്ടികള്, 7മാസത്തിനുമുകളില്‍ ഗര്‍ഭം ഉള്ള ഉരുക്കള്‍ ഗുരുതരരോഗമുള്ള കന്നുകാലികള്‍ എന്നിവയെ വാക്സിനേഷനില്‍ നിന്നും ഒവിവാക്കും. വാക്സിനേഷന് ചാര്‍ജ്ജായി അഞ്ചുരൂപ കര്‍ഷകര്‍ നല്‍കണം. ലഭിക്കുന്ന കൂപ്പണ്‍ അടുത്ത റൗണ്ടുവരെ സൂക്ഷിച്ചുവെക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: