ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കണിച്ചുകുളങ്ങരയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു ഇതെന്ന് ഇരുവരും പ്രതികരിച്ചു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ഏകപക്ഷീയമായ പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുമ്മനം അടക്കമുള്ളവരുടെ ആശങ്കകള്‍ പരിഹരിച്ചതിന് ശേഷമേ ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനം എടുക്കാന്‍ പാടുള്ളുവെന്ന് വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു.
പോലീസ് തലപ്പത്തെ അഴിച്ചുപണിയെ കുറ്റപ്പെടുത്താനാകില്ലെന്ന് അദ്ദഹം പറഞ്ഞു. ടി.പി. സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: