തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ബിജെപിയുടെ കേരളത്തിലെ ആദ്യ എംഎല്‍എ ആയ ഒ. രാജഗോപാലിന്റെ സത്യപ്രതിജ്ഞ വീക്ഷിക്കുവാന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബുവിന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച നേതാക്കള്‍ എംപിയും മുന്‍ പ്രതിരോധവകുപ്പ് മന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് ഏ.കെ. ആന്റണിയെ ക്ഷണിച്ചു. തിരുവനന്തപുരത്തെ വഴുതയ്ക്കാട്ടുള്ള ഏ.കെ. ആന്റണിയുടെ വസതിയില്‍ ചെന്നാണ് ആന്റണിക്ക് ക്ഷണക്കത്ത് നല്‍കിയത്.
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നിയമസഭയില്‍ പാസ് മുഖാന്തിരം മാത്രമേ ബിജെപിക്ക് കയറാന്‍ കഴിയൂ എന്നുമുള്ള ഏ.കെ. ആന്റണിയുടെ തരംതാഴ്ന്ന പ്രസ്താവനയ്ക്കെതിരെയും ആന്റണി ഇനിയെങ്കിലും യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് രാഷ്ട്രീയം പറയുവാന്‍ വേണ്ടിയുമാണ് ക്ഷണിക്കുന്നതെന്ന് വസതിക്കുപുറത്ത് പത്രസമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്.എസ്. രാജീവ്, ജില്ലാ പ്രസിജന്റ് മുളയറ രതീഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എസ്. ചന്ദ്രകിരണ്‍, ജെ.ആര്. അനുരാജ്, സംസ്ഥാന സമിതി അംഗം ആര്.എസ്. സമ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് ചന്ദ്രന്, ജില്ലാ സെക്രട്ടറി ബി.ജി. വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: