ജാതി പറഞ്ഞ് വോട്ട് പിടിച്ചത് എല്‍ഡിഎഫ്: ഒ. രാജഗോപാല്‍

Wednesday 1 June 2016 10:58 pm IST

ആലുവ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിനേക്കാളും കേരള കോണ്‍ഗ്രസിനെക്കാളും ജാതി പറഞ്ഞ് വോട്ട് പിടിച്ചത് വിപ്ലവം പറയുന്ന എല്‍ഡിഎഫുമാണെന്ന് നിയുക്ത ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ ആരോപിച്ചു. എന്‍ഡിഎ ജില്ലാ കമ്മറ്റി നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിക്കുകായിരുന്നു അദ്ദേഹം. തനിക്കെതിരെ നേമത്തും എല്‍ഡിഎഫ് രൂക്ഷമായ ജാതി പ്രീണനമാണ് നടത്തിയത്. എന്തും പറയാന്‍ ഉളുപ്പില്ലാത്ത അവസ്ഥയിലേയ്ക്ക് സിപിഎം തരംതാഴ്ന്നു. ബിജെപിയെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന സിപിഎം, കോണ്‍ഗ്രസ് ധാരണക്കെതിരെ ജനം നല്‍കിയ തിരിച്ചടിയാണ് തന്റെ വിജയം. ജനാധിപത്യ വ്യവസ്ഥിതിയെ ഇരു പാര്‍ട്ടികളും ചേര്‍ന്ന് വെല്ലുവിളിക്കുകയായിരുന്നു. ഇതിനെ നേമത്തെ വോട്ടര്‍മാര്‍ അതേനാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തതായി ഒ. രാജഗോപാല്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍, സെക്രട്ടറി എ.കെ. നസീര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, പി.സി. ബാബു, രേണു സുരേഷ്, നെടുമ്പാശേരി രവി, എന്‍.പി. ശങ്കരന്‍കുട്ടി, ലതാ ഗംഗാധരന്‍, എം.എന്‍. ഗോപി, അജി പോട്ടാശേരി, കെ.ജി. ഹരിദാസ്, എ. സെന്തില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈറ്റില: ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, കേരള വികാസ് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് പ്രകാശ് കുര്യാക്കോസ്, ബിജെപി ജില്ലാ ഭാരവാഹികളായ എം.എന്‍. മധു, എന്‍. സജികുമാര്‍, സഹജ ഹരിദാസ്, സരള പൗലോസ്, എന്‍.എം. വിജയന്‍, സജിനി രവികുമാര്‍, എന്‍.എല്‍. ജയിംസ് എന്നിവര്‍ സംസാരിച്ചു. അഡ്വ.കെ.എസ്. ഷൈജു സ്വാഗതവും ടി.പി. മുരളി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.