മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ജില്ലയ്ക്ക് നേട്ടം

Wednesday 1 June 2016 11:03 pm IST

കൊച്ചി: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ജില്ലയ്ക്ക് മികച്ച നേട്ടം. ആദ്യ പത്ത് റാങ്കില്‍ രണ്ട് റാങ്കുകള്‍ നേടിയാണ് ജില്ല മികച്ച നേട്ടം കൈവരിച്ചത്. മൂന്നാം റാങ്ക് നേടിയ ബെന്‍സണ്‍ ജെയ്ക്ക് എല്‍ദോ ആലുവ ചെങ്ങമനാട് സ്വദേശിയാണ്. ആറാം റാങ്ക് കരസ്ഥമാക്കിയ അജയ് എസ്. നായര്‍ തൃപ്പൂണിത്തുറ സ്വദേശിയും. ജില്ലയില്‍ നിന്ന് 9,981 പേര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതില്‍ 9,217പേര്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടി. ആദ്യ 1000 റാങ്കുകാരില്‍ 83പേര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ആലുവ ചെങ്ങമനാട് വടക്കന്‍ വീട്ടില്‍ എല്‍ദോ ജേക്കബ്ബിന്റെയും ഷിബി ജേക്കബ്ബിന്റെയും മകനാണ് ബെന്‍സണ്‍ ജെയ്ക്ക്. തൃപ്പൂണിത്തുറ ചിന്‍മയ വിദ്യാലയയില്‍ നിന്നും സിബിഎസ്ഇ സിലബസിലാണ് അജയ് എസ്. നായര്‍ പ്ലസ്ടു വിജയിച്ചത്. തൃപ്പൂണിത്തുറ ഇന്ദിരാജി റോഡില്‍ അമ്പാടി വീട്ടീല്‍ സോമന്‍ സി നായരുടെയും സുഭദ്ര എസ്. നായരുടെയും മകനാണ് അജയ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.