കാസര്‍കോട്: കാസര്‍കോട് തലപ്പാടിയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഉപ്പള അബ്ദുല്‍ഖാദിറിന്റെ മകന് അബ്ദുല്‍ മുഫസര്‍ (22) , കുഞ്ചത്തൂര്‍ മുഹമ്മദിന്റെ മകന് ഫര്ഹാന് (22) എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന നാലു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 2.30നാണ് അപകടം. കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്കു പുറപ്പെട്ടതായിരുന്നു സംഘം. മംഗളൂരുവിലെത്തി സുഹൃത്തിനെ കൂട്ടി കന്യാകുമാരിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
കനത്ത മഴയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലും തുടര്‍ന്ന് വൈദ്യുതി തൂണിലും ഇടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: