കൊട്ടാരക്കര: പൂത്തൂരില്‍ പശുഫാമിലെ പശുക്കളെ വെട്ടിപരിക്കേല്‍പ്പിച്ചു. പുത്തൂര്‍ ആറ്റുവാശേരി കോയിപ്പുറത്ത് വീട്ടില്‍ രാധാകൃഷ്ണപിള്ളയുടെ മൂന്ന് പശുക്കളെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്. ഒരു പശുവിന്റെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഒന്നിന്റെ കാല്‍വെട്ട് കൊണ്ട് അറ്റുതൂങ്ങിയ നിലയിലാണ്. മറ്റൊന്നിന്റെ വാല് മുറിച്ച് കളഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഫാമിലെ സഹായിയായിരുന്ന ബിജുവിനെ ഉടമ സംശയിക്കുന്നുണ്ട്. ഇന്നലെ രാവിലെ ഉടമ ഫാമില്‍ എത്തിയപ്പോഴാണ് ദൃശ്യം കാണുന്നത്. സംഭവശേഷം ഇയാള്‍ ഒളിവിലാണ്. മൃഗസംരക്ഷണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവസ്ഥലം സന്ദര്‍ശിച്ചു. പുത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: