റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ലെന്ന് രഘുറാം രാജന്‍

Thursday 2 June 2016 2:19 pm IST

ന്യൂദൽഹി: കാലാവധി പൂര്‍ത്തിയായശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ലെന്ന് അറിയിച്ച് രഘുറാം രാജന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം രഘുറാം രാജന്‍ അമേരിക്കയിലേക്ക് തിരികെപ്പോയേക്കും. അമേരിക്കയിലെ ചിക്കാഗോ സര്‍വകലാശാലയില്‍ ഇന്ത്യയുടെ സാമ്പത്തികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബോധപൂര്‍വം തകര്‍ക്കുന്നയാള്‍’ എന്നാണ് ബിജെപി എം.പി സുബ്രമണ്യന്‍ സ്വാമി രാജനെ വിശേഷിപ്പിച്ചത്. രാജനെ പുറത്താക്കാനാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കടക്കം സ്വാമി കത്തയച്ചിരുന്നു. 2014ല്‍ പലിശനിരക്ക് കുറക്കാത്തതിന്‍െറ പേരില്‍ രഘുറാം രാജനെതിരെ പരാതികളുയര്‍ന്നപ്പോള്‍ മോദി തന്നെ നേരിട്ട് ധനകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. അനാവശ്യമായി റിസർവ്വ് ബാങ്കുമായി കലഹിക്കരുതെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. അതേസമയം, രഘുറാം രാജന് ഒരവസരം കൂടി നൽകണമെന്നാണ് പ്രധാനമന്ത്രിയുടെ താല്‍പര്യമെന്നും സൂചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.