കൊച്ചി: ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ ടി .പി. സന്‍കുമാര്‍ പരാതി നല്കി. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലാണ് പരാതി നല്‍കിയത്. പരാതി ഫയലില്‍ സ്വീകരിച്ച ട്രൈബ്യൂണല്‍ ഇന്ന് തന്നെ പരാതി പരിശോധിക്കും.
കേരള പോലീസ് ആക്ടിനും സുപ്രീംകോടതി ഉത്തരവിനും വിരുദ്ധമായാണ് സര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേരള പോലീസ് ആക്ടിലെ 97(2) ഇ പ്രകാരം ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റുന്നു എന്നാണ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത് . പൊതു ജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉളവാക്കുന്ന പ്രവൃത്തി ഉണ്ടായാല്‍ ഉദ്യോഗസ്ഥരെ നീക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന വകുപ്പാണിത്.
എന്നാല്‍ ഈ പ്രവൃത്തി എന്താണെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഹര്‍ജി വാദത്തിന് വരുമ്പോള്‍ സര്‍ക്കാരിന് ഇക്കാര്യം ട്രൈബ്യൂണനലിനെ അറിയിക്കേണ്ടി വരും. സെന്‍കുമാര്‍ ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരക്കുകയാണ്.
ഒരു വര്‍ഷം കൂടി സര്‍വീസ് ബാക്കിനില്‍ക്കേയാണ് സെന്‍കുമാറിനെ സര്‍ക്കാര്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയത്. ജയില്‍ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ ആണ് സ്ഥാനത്തേക്കു സര്‍ക്കാര്‍ നിയോഗിച്ചത്. അദ്ദേഹം ബുധനാഴ്ച സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: