രാഹുൽ ഗാന്ധിയെ ജയിപ്പിക്കാൻ ജനങ്ങൾ എന്താ മണ്ടൻമാരാണോ: ഓം പുരി

Thursday 2 June 2016 3:29 pm IST

ന്യൂദൽഹി: രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബോളിവുഡ് നടൻ ഓം പുരി രംഗത്ത്. രാഹുൽ ഗാന്ധിയെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ ഭാരതീയർ എന്താ മണ്ടൻമാരാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. രാഹുൽ അധ്യക്ഷനായാൽ അടുത്ത തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യുകയെന്നല്ലാതെ മറ്റൊരു മാർഗവും ജനത്തിന് ഉണ്ടാകില്ല. രാഹുലിന്റെ വയസ്സും അനുഭവവും അദ്ദേഹം പറയുന്നതുമെല്ലാം ശ്രദ്ധിക്കൂ. നമ്മളെന്താ മണ്ടന്മാരാണോ? – ഓംപുരി ചോദിക്കുന്നു. ഇത് മാത്രമല്ല, സോണിയാ ഗാന്ധിയെയും അദ്ദേഹം വിമർശിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ പാവയെപ്പോലെയാണ് സോണിയാ ഗാന്ധി ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ ആകുകയാണെങ്കിൽ ബിജെപിക്ക് നല്ല കാലം വരുമെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.