ഒഡീഷയില്‍ മിന്നലേറ്റ് 17 മരണം

Thursday 2 June 2016 3:53 pm IST

ഭുവനേശ്വര്‍: ഒഡീഷയില്‍ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലില്‍ 17 പേര്‍ മരിച്ചു. ഒന്‍പതോളം പേര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച കനത്ത മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ ഇടിമിന്നലില്‍ 21-ഓളം കന്നുകാലികളും ചത്തു. സംസ്ഥാനത്തിന്റെ തെക്കന്‍, തീര മേഖലകളിലാണ് മിന്നല്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ചത്. കേന്ദ്രപാഡ, ഭാന്ദ്രക്, ഗഞ്ജാം, ഖുര്‍ദ, മയൂര്‍ഭഞ്ജ് ജില്ലകളിലാണ് ജീവഹാനി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഇടിമിന്നലേറ്റു മരിച്ചവരുടെ എണ്ണം 25 ആയി. മേയ് ഒന്നിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴു പേര്‍ മിന്നലേറ്റു മരിച്ചിരുന്നു. ഈവര്‍ഷം ഇടിമിന്നലേറ്റ് 85 പേരാണ് മരണമടഞ്ഞതെന്നും സ്‌പെഷല്‍ റിലീഫ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.