കണ്ണൂര്‍: സാമൂഹ്യ സേവന സംഘടനയായ ജോയിന്റ് വോളണ്ടറി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്സ് (ജ്വാല) വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയില്‍ ഒരു ഫീല്‍ഡ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. തൊഴിലാളികള്‍, ആദിവാസികള്‍ എന്നീ മേഖലകളിലാണ് പ്രവര്‍ത്തനം. പ്രതിമാസം 9000 രൂപ ഹോണറേറിയം ലഭിക്കും. സാമൂഹ്യപ്രവര്‍ത്തനത്തില്‍ ബിരുദം അല്ലെങ്കില്‍ പ്ലസ് ടൂവും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സാമൂഹ്യസേവന പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും രേഖകളും സഹിതം 6 ന് 11 മണിക്ക് കല്‍പ്പറ്റ – വയനാട് സിവില്‍ സ്റ്റേഷന് സമീപ മുള്ള ജ്വാലയുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍. 04936 206036, 9387422811.
പ്രതികരിക്കാൻ ഇവിടെ എഴുതുക: