പാനൂര്‍: കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു. അക്കാനിശേരിയിലെ പിലാവുളളപറമ്പത്ത് രമേശന്റെ നിര്‍മ്മാണത്തിലുളള വീടിനോട് ചേര്‍ന്നുളള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. വീടിന്റെ തറനിര്‍മ്മാണം നടന്നു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിലാണ് അപകടം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: