കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് രംഗത്ത്. പിണറായി വിജയന് മുഖ്യമന്ത്രിയായത് കേരളത്തിന്റെ ദുരന്തമാണ്.
അഭിപ്രായ സര്‍വ്വേകളിലൊന്നും തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിക്ക് അല്‍പ്പം പോലും ജനപിന്തുണ ലഭിച്ചില്ല. അദ്ദേഹം പറഞ്ഞു.കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിലെ ഫാസിസ്റ്റ് നയത്താല്‍ അവരോധിതനായ മുഖ്യമന്ത്രിയാണ് പിണറായി. സ്വന്തം മണ്ഡലത്തില്‍ കള്ളവോട്ടിലൂടെ വിജയിച്ച ശേഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയാണ് പിണറായി വിജയനെന്നും കെ.സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: