മകള്‍ അമ്മയെ കുത്തിക്കൊന്നു

Friday 10 February 2012 9:11 pm IST

മാള : മാള വലിയപറമ്പില്‍ കുരുവിലശ്ശേരിയില്‍ അമ്മയെ മകള്‍ കുത്തിക്കൊന്നു. മാള വലിയപറമ്പ്‌ കരുവിലശ്ശേരി എടത്താത്തറ വീട്ടില്‍ പരേതനായ ബീരാന്റെ ഭാര്യ സുഹറാബീവി(57) യെയാണ്‌ മകള്‍ നെഗീന (45) വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത്‌ കത്തി ഉപയോഗിച്ച്‌ കുത്തിയും വെട്ടിയും കൊന്നത്‌. വെള്ളിയാഴ്ച വെളുപ്പിന്‌ മൂന്ന്‌ മണിക്കാണ്‌ സംഭവം. ശരീരത്തില്‍ ഇരുപത്തിനാല്‌ മുറിവുകളുണ്ട്‌. കൃത്യം ചെയ്തശേഷം നെഗീന നേരിട്ട്‌ മാള പോലീസ്‌ സ്റ്റേഷനില്‍ ഹാജരാകുകയാണുണ്ടായത്‌. വെള്ളിയാഴ്ച ഉച്ചക്ക്‌ 12ന്‌ അറസ്റ്റ്‌ രേഖപ്പെടുത്തി. ഭര്‍ത്താവുമായി പിണങ്ങി നെഗീന ഉമ്മയോടൊപ്പമാണ്‌ താമസിച്ചുവന്നിരുന്നത്‌. ബന്ധുക്കള്‍ ഇടപെട്ട്‌ രമ്യതയിലെത്തിയിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സുഹറാബിയുടെ മൃതദേഹം വലിയപറമ്പില്‍ ജുമാമസ്ജിദില്‍ സംസ്കരിക്കും. നെഗീനക്ക്‌ മാനസികാസ്വാസ്ഥ്യമുണ്ടെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു. മാള സിഐ ആര്‍.സന്തോഷ്കുമാര്‍, എസ്‌ഐ പി.അഷറഫ്‌, അഡീഷണല്‍ എസ്‌ഐ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.