ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന രേണുക ചൗദരിയുടെ മോശം പെരുമാറ്റത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സമൂഹ മാദ്ധ്യമങ്ങള്‍.
രേണുകയും കുടുംബവും ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോയാണ് വിമര്‍ശനങ്ങളുമായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഫോട്ടോയില്‍ രേണുക കുടുംബസമേതം ഇരുന്ന് ആഹാരം കഴിക്കുന്നു. എന്നാല്‍ കുട്ടിയുടെ ആയ മാത്രം ഭക്ഷണം കഴിക്കാതെ രേണുകയുടെ സമീപമായി നില്‍ക്കുന്നതാണ് ചിത്രം.
രേണുകയുടെ മോശം പെരുമാറ്റമുന്നയിച്ച് ധാരാളം പേര് ട്വിറ്ററില്‍ വിമര്‍ശനങ്ങളുന്നയിക്കുന്നുണ്ട്. ചിലര്‍ ഇതിനെ ‘ആധുനിക അടിമത്തം’ എന്ന് വിശേഷിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: