എക്‌സ് സീരീസ് സ്മാര്‍ട് ഫോണുമായി സോണി

Thursday 2 June 2016 8:56 pm IST

കൊച്ചി: കാമറ, ബാറ്ററി, രൂപകല്‍പന എന്നിവയില്‍ അടുത്ത തലമുറ സാങ്കേതിക വിദ്യയുമായി സോണി ഇന്ത്യ, ഇന്ത്യയിലെ പ്രഥമ എക്‌സ് സീരീസ് എക്‌സ്പീരിയ സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്പീരിയ എക്‌സ്, എക്‌സ് എ എന്നിവയാണ് പുതിയ സ്മാര്‍ട്‌ഫോണുകള്‍. പരിഷ്‌കരിച്ച ഡിസൈന്‍, മെച്ചപ്പെട്ട ഇമേജിങ്, സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനം, കണക്ടിവിറ്റി എന്നിവ ശ്രദ്ധേയമാണ്. എക്‌സ്പീരിയ എക്‌സ് സീരീസില്‍ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് നല്‍കുന്ന സോണിയുടെ സ്മാര്‍ട്ട് ബാറ്ററി മാനേജ്‌മെന്റ് ഉണ്ട്. വില എക്‌സ്പീരിയ എക്‌സ് 48,990 രൂപ. എക്‌സ്പീരിയ എക്‌സ് എ 20,990 രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.