കണ്ണൂര്‍: സന്നദ്ധ സംഘടനകള്‍ വിദേശസഹായം സ്വീകരിക്കുത് സംബന്ധിച്ചും ഇതുമായി ബന്ധപ്പെട്ട നികുതി നിയമങ്ങള്‍ സംബന്ധിച്ചും മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9 മണിക്ക് ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ അലക്സ് വടക്കുംത്തറ ഉദ്ഘാടനം ചെയ്യും ഇന്‍കം ടാക്സ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സദാനന്ദന് മുഖ്യപ്രഭാഷണം നടത്തും. ആദായനികുതി നിയമവും മത ധര്‍മ്മസ്ഥാപനങ്ങളും എന്ന വിഷയത്തില്‍ ചാര്േട്ടേഡ് അക്കൗണ്ടന്റ് പി.ജെ.ജേക്കബ്, വിദേശസംഭാവനകള്‍ സ്വീകരിക്കുതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംബന്ധിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മാനുവല്‍ സിറിയക്, മതധര്‍മ്മ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ സേവനനികുതിയുടേയും നികുതിയിളവിന്റേയും സാധ്യതകള്‍ എന്ന വിഷയത്തില്‍ ചാര്‍േട്ടഡ് അക്കൗണ്ടന്റ് പി.ജെ.റെജി എന്നിവര്‍ ക്ലാസെടുക്കും. സന്നദ്ധസംഘടനകള്‍ക്കും മത ധര്‍മ്മ സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: